മറവി ..
------------------------------ ----
ഞാന്‍ പുഴുവാണ്..,..
നീ അത് മറന്നു
ഇലകള്‍ കടിച്ചു മുറിക്കുന്ന പോലെ ഞാന്‍ നിന്റെ
ഹൃദയത്തില്‍
ഓട്ടകള്‍ സൃഷ്ട്ടിക്കും..ഒന്നും നിനക്ക് ഓര്‍മ്മയുണ്ടാവില്ല
കാരണം നീ എന്നെ ഗാഡമായി സ്നേഹിക്കുന്നു
നിന്റെ മറവി നിന്റെ സ്നേഹമാണ് !
പക
------------------------------ ----
നിന്റെ അച്ഛനെ ഞാന്‍
വാളെടുത്തു വെട്ടി, തുണ്ടമാക്കി,
പങ്കിട്ടു കഴിക്കാന്‍ ഞാന്‍ എന്റെ
ചങ്ങാതിമാരെ മാടിവിളിക്കുമ്പോള്‍
അതിലൊരുത്തന്‍ എന്നെയും വെട്ടി ..
ഞാനറിഞ്ഞില്ല അതിലൊരുത്തന്‍
നിന്റെ മുറ ചെറുക്കന്‍ ആയിരുന്നു
നിന്നെപോലെ
-----------------------
-----------------------
നിന്നെ പോലെ ആരോ ഇന്നലെയും
എന്റെ വാതിലില്‍ മുട്ടി..
ഉണങ്ങിയ ചിരിയും കരച്ചിലും ; ഞാന്‍ തിരിച്ചയച്ചു.
എനിക്ക് വേണ്ട ..,നിന്നെ കൊണ്ടുതന്നെ ഞാന്‍ പൊറുതിമുട്ടി അപ്പോഴിതാ വേറെ ഒരെണ്ണം ...
എന്തൊരു ഗതികേട് !
അവള്‍ ..
----------------------
----------------------
മൌനം നിറച്ച്,
സ്നേഹമായി നിറഞ്ഞവള്‍ ;
വലിയ ആര്‍ഭാടമില്ലാതെ ജീവിക്കുന്നവള്‍;എന്റെ
വലിയ ആര്‍ഭാടമില്ലാതെ ജീവിക്കുന്നവള്‍;എന്റെ
മൂകതക്ക് കൂട്ടിരുന്നവല്‍ ; എനിക്ക്
ചിരി തന്നവള്‍ ..,
പാഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തില്‍
ഒപ്പം ഓടാന്‍ എനിക്ക് കുതിരയായവള്‍ !
No comments:
Post a Comment