Tuesday, December 10, 2013

തുടുത്ത മുഖം കാണുവാനുമൊരു കൊതി

Wednesday, July 25, 2012

തണലിന്റെ സ്വപ്നം....



 മറയുന്നോരാ മഴപക്ഷിതന്‍
ചിറകിന്റെ അറ്റത്തൊളിച്ചിരിക്കും
എന്‍ഹൃദയം ഇനിയേതുലോകം തേടും?
ഒരിക്കലായ് മൊഴിഞ്ഞൊരുവാക്കിന്റെ
പച്ചപ്പില്‍ മറന്നു പോയതെന്‍ മാനസം !
അത് നിന്പാദങ്ങളില്‍പതിയുന്നു
കണ്ണുനീരിന്‍ നനവുമായി...
കാര്‍മുഘിലിന്‍ വര്‍ണവുമായി!

എവിടെ നിന്റെ പ്രണയ പുഷ്പം....
എവിടെ നിന്റെ സാന്ത്വന പൂക്കള്‍ ?
ഇന്നെനിക്കെല്ലാം വിദൂരമാം സ്മൃതി മാത്രം !

അണഞ്ഞുപോയ വെയിലിന്റെ
ചിറകില്‍ പാടികളിച്ചു നടന്നൊരാ
പകലിന്റെ മാറില്‍ മയങ്ങിയതും
മറന്നു ഞാനെന്നെയെന്നു നിനച്ചിതാ ,
നിന്നാര്‍ദ്രമം വിരല്‍സ്പര്‍ശം
എന്നില്‍ വിടര്‍ത്തിയതെത്ര കിനാവുകള്‍ !

കൊഴിഞ്ഞുവീഴുന്ന പൂപോലെ കാലം
എന്നെ വിട്ടകലുമ്പോള്‍,
ഓര്‍മ്മയില്‍ നിറച്ചതെത്ര കിനാവും ഭന്ഗവും!
അസ്ഥിപാളികളില്‍ കിടക്കുന്ന
ജീവന്റെ ചൂടില്‍ മയങ്ങിയ
മാനസവും,മറക്കാന്‍ കൊതിക്കുന്നു
നീയാം തണലിന്റെ സ്വപ്നം....

മറക്കട്ടെ മൌനം തരും
നോവിന്റെ പാടുകള്‍ പുലരുമോ
ഇനിയും നിന്നകപ്പൂക്കളെന്നില്‍ !

Tuesday, January 17, 2012

മൂന്ന് കവിതകള്‍

മറവി ..

----------------------------------
ഞാന്‍ പുഴുവാണ്‌..,..
നീ അത് മറന്നു 
ഇലകള്‍ കടിച്ചു മുറിക്കുന്ന പോലെ ഞാന്‍ നിന്റെ
ഹൃദയത്തില്‍
ഓട്ടകള്‍ സൃഷ്ട്ടിക്കും..ഒന്നും നിനക്ക് ഓര്‍മ്മയുണ്ടാവില്ല 
കാരണം  നീ എന്നെ ഗാഡമായി സ്നേഹിക്കുന്നു
നിന്റെ മറവി നിന്റെ സ്നേഹമാണ് !

പക
----------------------------------
നിന്റെ അച്ഛനെ ഞാന്‍ 
വാളെടുത്തു വെട്ടി, തുണ്ടമാക്കി,
പങ്കിട്ടു കഴിക്കാന്‍ ഞാന്‍ എന്റെ 
ചങ്ങാതിമാരെ മാടിവിളിക്കുമ്പോള്‍ 
അതിലൊരുത്തന്‍ എന്നെയും വെട്ടി .. 
ഞാനറിഞ്ഞില്ല  അതിലൊരുത്തന്‍ 
നിന്റെ മുറ ചെറുക്കന്‍  ആയിരുന്നു                           
 

നിന്നെപോലെ
-----------------------
നിന്നെ പോലെ ആരോ  ഇന്നലെയും 
എന്റെ വാതിലില്‍ മുട്ടി..
ഉണങ്ങിയ ചിരിയും കരച്ചിലും ; ഞാന്‍ തിരിച്ചയച്ചു. 
എനിക്ക് വേണ്ട ..,നിന്നെ കൊണ്ടുതന്നെ  ഞാന്‍ പൊറുതിമുട്ടി 
അപ്പോഴിതാ വേറെ ഒരെണ്ണം ... 
എന്തൊരു ഗതികേട് !

അവള്‍ ..
----------------------
 മൌനം  നിറച്ച്,
സ്നേഹമായി  നിറഞ്ഞവള്‍ ‍;
വലിയ ആര്‍ഭാടമില്ലാതെ ജീവിക്കുന്നവള്‍;എന്റെ
മൂകതക്ക്  കൂട്ടിരുന്നവല്‍ ; എനിക്ക്  
ചിരി തന്നവള്‍ ..
പാഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തില്‍ 
ഒപ്പം ഓടാന്‍ എനിക്ക് കുതിരയായവള്‍ !


Thursday, June 16, 2011

പ്രണയം   പറഞ്ഞു 
പറന്നു പോയൊരു
സ്വപ്ന ശലഭത്തിന്‍  സ്മൃതി
അകത്തളത്തില്‍  
ഇന്നും വ്രണം തീര്‍ക്കുന്നുവോ?
ഈ ജീവിത സന്ധ്യയില്‍
മറക്കാന്‍ കഴിയാതെ 
മഞ്ഞുതുള്ളിയില്‍
 ശലഭത്തിന്‍ 
പ്രണയം
കത്തിപ്പടരുന്നു..
 
നിന്നെ മറക്കുന്നില്ല ഈ മഞ്ഞുതുള്ളി ....
ഒരു 
നോവായെങ്കിലും  
എന്നുമെന്‍ മനസ്സില്‍ 
നിന്നെ അഗാധമായി സ്നേഹിക്കുന്നുവെന്ന്
വെറുതെയെങ്കിലും  നിന്നെ അറിയിക്കട്ടെ;
പിന്നെ ഞാൻ
നിഗൂഡതകളില്‍ 
താലി കെട്ടിയ നിന്റെ ഭര്‍ത്താവ് ,
ഒരു രാത്രികളിലും  പകലിലും  ഒന്ന് ചേരാതെ 
 ഇരുളില്‍ മറയേണ്ടിവന്ന 
നിന്റെ  പ്രിയ  തോഴന്‍
 
നീ  തന്നിട്ടു പോയ
 മധുര നിമിഷങ്ങളില്‍
നിന്നെ മാത്രം ഞാൻ തേടി..
നിന്നെ പിന്നെയൊരിക്കലും  കാണാന്‍  കഴിഞ്ഞില്ല
എന്റെ സ്വപ്നങ്ങളില്‍  മാത്രം 
നീ എന്നോടൊത്തു  വസിച്ചു 

നീയൊരു അമ്പിളി 
എന്റെ മനസ്സില്‍
നിന്നേക്കാൾ
ആര്‍ക്കും തെളിച്ചമില്ല!
ഞാന്‍ എന്നും  ഇരുളാകം
നിന്റെ  വെളിച്ചം എന്നില്‍  എന്നും നിറയാന്‍ 
ഞാന്‍ കൊതിക്കുന്നു 

നിൻ അവഗണനയുടെ വരമ്പില്‍
എന്നെ  നീ കുളിപ്പിച്ച് കിടത്തി 
എങ്കിലും
നീയല്ലാതെ
എന്നില്‍ 
ആരും പൂക്കില്ല
എന്റെജീവനില്‍ 
എന്റെ ചേതനയില്‍ 
നീ
നാളെ
വീണ്ടും അന്തിനിലാവായി  തെളിയും
ഞാന്‍  
അതില്‍     
                                                      അലിഞ്ഞലിഞ്ഞു
                                                            ചേരും .
                                                   നീ പോലുമറിയാതെ!

Saturday, October 23, 2010

അനഘമന്ത്രം
 ചിരികളില്ലല്ല ദൈവം  കുടിയിരുപ്പു  ശോകത്തിന്‍  ധ്രുവ-
പദങ്ങളില്‍  അലിയും  അശ്രു ബിന്ദുക്കള്‍ക്ക്  നടുവില്‍  ഒരു
തിരി വിളക്കായ്‌ അവന്‍ , പിന്നെ  ജീര്‍ണ്ണിച്ച തെരുവില്‍   അലയും
കാറ്റായ് അവന്‍  പാറിനടന്നതും, പകലിരവു പൂക്കുമ്പോള്‍  ചിരിയുടെ
നിറ  വിളക്കുമായി  കടത്തിണ്ണയില്‍   കവിതയുടെ  ആഴവും പരപ്പും  അളന്നതും ,
ഓര്‍മകളുടെ തോണിയില്‍  നമ്മെ  പിടിച്ചിരുത്തി ,കരയിപ്പിച്ചും  നോവ്‌ തന്നും  അവന്‍ മടങ്ങി !
അനഘമന്ത്രം  ചൊല്ലുവാന്‍ , കരി വിളക്ക് അണയും മുമ്പേ , പടികടന്നവന്‍  പറന്നു -
കയില്‍  ഒന്നുമില്ലാതെ , എല്ലാം നമ്മുക്ക് തന്നു,ഇനി തരാന്‍  അവനില്ല -
അവന്റെ അനഘമന്ത്രം മാത്രം !